Today: 07 Jul 2024 GMT   Tell Your Friend
Advertisements
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡനു പകരം കമലയ്ക്ക് പിന്തുണയേറുന്നു
Photo #1 - America - Otta Nottathil - kamala_harris_support_survey
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനു പകരം കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ നടത്തിയ പാര്‍ട്ടിതല വോട്ടെടുപ്പില്‍ ബൈഡനാണ് മുന്നിലെത്തിയത്. എന്നാല്‍, റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദത്തില്‍ തന്നെ ബൈഡന്‍ പതറിയതും ഓര്‍മപ്പിശകിന്റെ ലക്ഷണങ്ങള്‍ കാണിച്ചതും പാര്‍ട്ടി അനുഭാവികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

ബൈഡനെ രോഗങ്ങളും പ്രായാധിക്യവും ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്ന പ്രചാരണം ട്രംപും കാര്യമായി തന്നെ നടത്തിവരുന്നു. ഈ സാഹചര്യത്തില്‍ നടത്തിയ സര്‍വേയിലാണ് നിലവിലുള്ള വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന് പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന നിലയില്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന അഭിപ്രായം വ്യക്തമായിരിക്കുന്നത്.

സി.എന്‍.എന്നിന്റെ സര്‍വേ പ്രകാരം ട്രംപുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ ആറ് പോയിന്റ് പിന്നിലാണ്. അതേസമയം, കമല ഹാരിസും ട്രംപും തമ്മിലുള്ള താരതമ്യത്തില്‍ വോട്ടര്‍മാരുടെ പിന്തുണയില്‍ ഇരുവര്‍ക്കുമിടയില്‍ നേരിയ വ്യത്യാസം മാത്രമേ ഉള്ളു. 47 ശതമാനം പേര്‍ ട്രംപിനെ പിന്തുണക്കുമ്പോള്‍ 45 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനുമുണ്ട്. സ്ത്രീവോട്ടര്‍മാരില്‍ 50 ശതമാനം പേരുടെ പിന്തുണ കമലഹാരിസിനുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥിയായി ബൈഡനെത്തുകയാണെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് കിട്ടുന്ന സ്ത്രീവോട്ടര്‍മാരുടെ പിന്തുണ 44 ശതമാനമായി ചുരുങ്ങുമെന്നും സര്‍വേയില്‍ കണ്ടെത്തി. നേരത്തെ ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിന്നും പിന്മാറണമെന്ന് ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നിരുന്നു.
- dated 03 Jul 2024


Comments:
Keywords: America - Otta Nottathil - kamala_harris_support_survey America - Otta Nottathil - kamala_harris_support_survey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
biden_not_ready_to_back_away
തെരഞ്ഞെടുപ്പില്‍നിന്നു പിന്‍മാറണമെങ്കില്‍ ദൈവം പറയണം: ബൈഡന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
us_election_biden_obama_kamala
യുഎസില്‍ ബൈഡനു പകരം മിഷേലോ കമലയോ സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യമുയരുന്നു
തുടര്‍ന്നു വായിക്കുക
sunita_return_delay
സുനിത വില്യംസിന്റെ തിരിച്ചുവരവ് മാസങ്ങളോളം വൈകും
തുടര്‍ന്നു വായിക്കുക
biden_trump_debate_ageing
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡന്റെ പ്രായാധിക്യം സ്വന്തം പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു
തുടര്‍ന്നു വായിക്കുക
sunita_wiilliams_iss
സുനിത വില്യംസിന്റെ ബഹിരാകാശ വാഹനത്തിനു തകരാര്‍; മടക്കയാത്ര അനിശ്ചിതത്വത്തില്‍
തുടര്‍ന്നു വായിക്കുക
trump_indins_green_card
ബിരുദ സര്‍ട്ടിഫിക്കറ്റിനൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രീന്‍ കാര്‍ഡും നല്‍കണം: ട്രംപ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us